ഫെബ്രുവരി 21 മുതല്‍ എല്ലാ യാത്രക്കാര്‍ക്കും ഹോടെല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കുവൈത്ത്

കുവൈത്ത് മുസാഫിര്‍ പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും മുഴുവന്‍ യാത്രക്കാരും സ്വന്തം ചെലവില്‍ രണ്ടു തവണ പിസിആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും വിമാനക്കമ്ബനികള്‍ക്കുള്ള വ്യോമയാന വകുപ്പിന്റെ സര്‍കലറില്‍ പറയുന്നു. കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍കുലര്‍ പ്രകാരം ഫെബ്രുവരി 21 മുതല്‍ കുവൈത്തിലെത്തുന്ന യാത്രക്കാര്‍ കുവൈത്ത് മുസാഫിര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.കോവിഡ് റിസ്‌ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന ഹോടെലുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ കൂടി പൂര്‍ത്തിയാക്കണം. ഇതനുസരിച്ചു എല്ലാ യാത്രക്കാരും രണ്ടു തവണ നിര്‍ബന്ധമായും പിസിആര്‍ പരിശോധനക്ക് വിധേയമാകേണ്ടി വരും. പരിശോധന, ഹോടെല്‍ താമസം എന്നിവക്കുള്ള ചെലവ് മുസാഫിര്‍ ആപ്ലിക്കേഷന്‍ വഴി അടക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 35 രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികള്‍ക്കും പതിനാലു ദിവസം ഹോടെല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും സര്‍കുലറില്‍ വ്യക്തമാക്കുന്നു. ബിസ്സലാമ ആപ്ലിക്കേഷന്‍ വഴി എത്തുന്ന ഗാര്‍ഹികത്തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് ബാധകമാകുന്നതാണ് ഈ നിര്‍ദേശം.

Comments (0)
Add Comment