ഫലസ്തീന് ജനതക്കുള്ള അന്താരാഷ്ട്ര സഹായം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട അഡ്ഹോക് കമ്മിറ്റി യോഗത്തിലാണ് ഖത്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം വക്താവുമായ ലുല്‍വ റാഷിദ് അല്‍ ഖാതിര്‍ യോഗത്തില്‍ പങ്കെടുത്തു.ഫലസ്തീനിലെ ഇസ്രായേലിെന്റ അധിനിവേശവും വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും അനധികൃത കുടിയേറ്റവും ഗസ്സ ഉപരോധവും തുടരുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിെന്റ മൗനം അപകടകരമാണ്. ഫലസ്തീന് വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം കുറ്റകരമായ മൗനം പാലിക്കുന്നത് തുടരുകയാണെന്നും ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.ഫലസ്തീനില്‍ കോവിഡ്-19 വ്യാപനം രൂക്ഷമാണ്. പകുതിയോളം പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതിനിടയിലും ഇസ്രായേലിെന്റ അതിക്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഫലസ്തീന് പ്രവിശ്യകളിലേക്ക് മെഡിക്കല്‍ സഹായം നല്‍കുന്നതിന് മുന്നോട്ടുവന്ന അന്താരാഷ്ട്ര പങ്കാളികളെ വിദേശകാര്യസഹമന്ത്രി പ്രശംസിച്ചു. ഫലസ്തീനിലേക്കുള്ള മെഡിക്കല്‍ വിതരണം തടസ്സപ്പെടുത്തുന്ന ഇസ്രായേല്‍ നടപടികള്‍ അപലപനീയമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചാര്‍ട്ടറുകള്‍ക്കും വിരുദ്ധമായാണ് ഇസ്രായേല്‍ നടപടികള്‍. മനുഷ്യത്വത്തിന് നേരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ് ഫലസ്തീനില്‍ നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഫലസ്തീന് സഹോദരന്മാരുടെ ദുരിതമകറ്റുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഖത്തര്‍ ഏതറ്റം വരെയും പോകും. എപ്പോഴും ഖത്തറിെന്റ പിന്തുണ ഫലസ്തീന് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കണമെന്നുമാണ് ഫലസ്തീന് വിഷയത്തില്‍ ഖത്തറിെന്റ നിലപാട്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയങ്ങള്‍ അനുസരിച്ചും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമായിരിക്കണം ഇത്. ഫലസ്തീനില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്ക്കും തിരികെയെത്താനും സാധിക്കണം. 70 വര്‍ഷത്തിലധികമായി തുടരുന്ന പ്രതിസന്ധിക്ക് സുസ്ഥിര പരിഹാരം കാണുന്നതിന് ഖത്തര്‍ കാണുന്ന മാര്‍ഗമിതാണെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു. ഫലസ്തീനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ഖത്തറിന് ബന്ധം ഉണ്ടാവില്ല. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച അയല്‍രാജ്യങ്ങളുമായി ഖത്തര്‍ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. കാര്യങ്ങള്‍ സാധാരണ നിലയില്‍ ആവുക എന്നതല്ല ഫലസ്തീന് പ്രശ്നപരിഹാരം. ഫലസ്തീനികള്‍ നിലവില്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. രാജ്യമില്ലാത്ത ജനങ്ങളാണവര്‍. അവര്‍ ജീവിക്കുന്നത് അധിനിവേശത്തിന് കീഴിലാണ്. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണം. ആഭ്യന്തരരംഗത്തും വൈദേശിക തലത്തിലും ഫലസ്തീന് ജനതക്ക് സഹായവും പിന്തുണയും നല്കുന്ന പ്രഥമരാജ്യം കൂടിയാണ് ഖത്തര്‍.കഴിഞ്ഞവര്‍ഷം മാത്രം 180 ദശലക്ഷം ഡോളര്‍ ഖത്തര്‍ ഫലസ്തീന് നല്‍കിക്കഴിഞ്ഞു. ഗസ്സയില്‍ തകര്‍ക്കപ്പെട്ട 10,000 വീടുകളുടെ പുനര്‍നിര്‍മാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തറിെന്റ നേതൃത്വത്തിലുള്ള ഗസ്സ പുനര്‍നിര്‍മാണ സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. അമീറിെന്റ ഉത്തവ് പ്രകാരം 2021ലും 360 മില്യന്‍ ഡോളറിെന്റ സാമ്ബത്തികസഹായമാണ് ഫലസ്തീന് ലഭിക്കുക. ഫലസ്തീന് ഖത്തറിെന്റ സാമ്ബത്തിക സഹായം ഇപ്പോഴും തുടരുകയാണ്.