ബ​സു​ക​ളി​ലും ഹോ​പ്​ മ​യം

അ​ജ്മാ​ന്‍: അ​റ​ബ് ലോ​ക​ത്തി​െന്‍റ ച​രി​ത്ര നേ​ട്ട​ത്തെ അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി ത​ങ്ങ​ളു​ടെ ബ​സു​ക​ളി​ല്‍ ആ​ലേ​ഖ​നം ചെ​യ്തു. ‘അ​സാ​ധ്യ​മാ​യ​തെ​ന്തും സാ​ധ്യ​മാ​ണ്’​എ​ന്ന സ​ന്ദേ​ശ​വും ബ​സി​െന്‍റ വ​ശ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ‘ഹോ​പ്​’​ചൊ​വ്വ​യി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​െന്‍റ ചി​ത്ര​വും കൂ​ടെ ന​ല്‍കി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റി​െന്‍റ മു​ക്കു​മൂ​ല​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ളി​ല്‍ ആ​ലേ​ഖ​നം ചെ​യ്യു​ക​വ​ഴി സ​ന്ദേ​ശം കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ഈ ​വി​ജ​യം ഇ​ര​ട്ടി​മ​ധു​രം -ജോ​യ്​ ആ​ലു​ക്കാ​സ്​

ദു​ബൈ: ഈ ​രാ​ജ്യം ശാ​സ്​​ത്ര വി​ക​സ​ന​ത്തി​െന്‍റ കാ​ര്യ​ത്തി​ല്‍ മു​മ്ബ​ന്തി​യി​ലാ​ണെ​ന്ന്​ ഒ​രി​ക്ക​ല്‍ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. ദീ​ര്‍​ഘ​യാ​ത്ര​യാ​ണെ​ങ്കി​ലും ശ​രി​യാ​യ പി​ന്തു​ണ​യും കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​ണ്​ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ അ​വ​രെ സ​ഹാ​യി​ച്ച​ത്. യു.​എ.​ഇ രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​ടെ ദീ​ര്‍​ഘ വീ​ക്ഷ​ണ​വും പ്ര​തീ​ക്ഷ​ക​ള്‍​ക്കും അ​പ്പു​റ​ത്തേ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ ക​ഴി​വും ഒ​രി​ക്ക​ല്‍ കൂ​ടി തെ​ളി​യി​ച്ചാ​ണ്​ ദൗ​ത്യം വി​ജ​യം ക​ണ്ട​ത്. ക​ന​ത്ത വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ച്‌​ നേ​ടി​യ ഈ ​വി​ജ​യം ഇ​ര​ട്ടി മ​ധു​രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഹോ​പ്പി​​ന്​ ആ​ശം​സ​ക​ളു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍

ഷാ​ര്‍​ജ: ഹോ​പ്​ പ്രോ​ബി​െന്‍റ യാ​ത്ര​യി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്‌​ ഷാ​ര്‍​ജ ഇ​ന്ത്യ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സ്കൂ​ളും. ചു​വ​പ്പ്​ വ​സ്​​ത്രം ധ​രി​ച്ച്‌ ക​ലാ​ല​യ​ത്തി​ലെ​ത്തി​യ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. പെ​യ്സ് ഗ്രൂ​പ്​ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​സീ​ഫ് മു​ഹ​മ്മ​ദ്, സ​ല്‍​മാ​ന്‍ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു. അ​സി. ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്‍ ക​രിം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മ​ഞ്​​ജു റെ​ജി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ താ​ഹി​ര്‍ അ​ലി, ഷി​ഫാ​നാ മു​ഈ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Comments (0)
Add Comment