മൂന്നു ദിവസത്തിനിടെ സൗദിയില്‍ അടച്ച മസ്ജിദുകളുടെ എണ്ണം 32 ആയി

ഈ മസ്ജിദുകളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത പതിനഞ്ചു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും വാദിദവാസിറില്‍ മുഅദ്ദിന്‍ കൊറോണ ബാധിച്ച്‌ മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്.ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് അടച്ച മസ്ജിദുകളുടെ എണ്ണം 32 ആയി. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇതില്‍ 13 മസ്ജിദുകള്‍ മന്ത്രാലയം തുറന്നു.രണ്ടു കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മക്ക പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും രണ്ടു കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അല്‍ജൗഫ് പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും ജിസാന്‍ പ്രവിശ്യയിലെ അബൂഅരീശില്‍ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടു മസ്ജിദുകളും ഇന്നലെ അടച്ചു.

Comments (0)
Add Comment