മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ക​ട​ല്‍​യാ​ത്ര ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്.ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്. ഇന്നലെ രാഹുല്‍ ഇവിടെ തങ്ങി. വാടി ഹാര്‍ബറില്‍ നിന്നാണ് മത്സ്യ ബന്ധന ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ് രാഹുല്‍ കടല്‍ യാത്ര ചെയ്തത്. ഇന്ന് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവാദം നടത്തും. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ ഒരു മണിക്കൂറാണ് സംവാദം. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ നടത്തുന്ന സംവാദ പരിപാടികളുടെ തുടര്‍ച്ചയാണ് കൊല്ലത്തേത്. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തും.പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തീരദേശ മേഖലയില്‍ സജീവമാക്കാനും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Comments (0)
Add Comment