യു എ ഇയില്‍ എല്ലാ എമിറേറ്റുകളിലും കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കി

കൂട്ട വിരുന്നുകളും സമ്മേളനങ്ങളും നിരോധിച്ചു. പൊതുവേദികള്‍ അടച്ചു. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും നിര്‍ബന്ധിത പി സി ആര്‍ പരിശോധന ഏര്‍പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ പരിശോധന തുടരുന്നു. അതേസമയം, കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധനവ് ആശങ്കപ്പെടുത്തുന്നു. ഇത് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും പുതിയ നടപടികള്‍ അവതരിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള അധികാരികളെ പ്രേരിപ്പിച്ചു. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചു. ഒപ്പം ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പി സി ആര്‍ പരിശോധനയും.
മിക്ക എമിറേറ്റുകളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില 30 ശതമാനമായി കുറച്ചു. ഫെബ്രുവരി ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.വിവാഹ ചടങ്ങുകള്‍ക്കും കുടുംബ സമ്മേളനങ്ങള്‍ക്കുമുള്ള അതിഥികളുടെ എണ്ണം പത്തായി പരിമിതപ്പെടുത്തി. മൃതദേഹ സംസ്‌കാര ചടങ്ങില്‍ 20 പേര്‍. പാര്‍ട്ടികളും സമ്മേളനങ്ങളും നിരോധിച്ചു. എല്ലാ ജീവനക്കാര്‍ക്കും പ്രതിവാര പി സി ആര്‍ പരിശോധനകള്‍. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാസ് അടച്ചു.
റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ 60 ശതമാനം ശേഷിയില്‍ മാത്രം. വ്യായാമ കേന്ദ്രങ്ങള്‍, സ്വകാര്യ ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.ടാക്‌സികളും ബസ്സുകളും യഥാക്രമം 45 ശതമാനം, 75 ശതമാനം ശേഷിയില്‍ സര്‍വീസ് നടത്തും. ഭക്ഷണശാലകളില്‍, ഒരേ കുടുംബത്തില്‍ നിന്നല്ലെങ്കില്‍ ഒരേ മേശയില്‍ പരമാവധി നാല് പേരെ അനുവദിക്കും.

Comments (0)
Add Comment