യു.എ.ഇ സംരംഭകത്വ, ചെറുകിട, ഇടത്തരം പദ്ധതി കാര്യ സഹ മന്ത്രി ഡോ. അഹ്മദ് ബിന്‍ അബ്്ദുല്ല ഹമീദ് ബല്‍ഹൂല്‍ അല്ഫലാസിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനും ബഹ്റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയും തമ്മിലുള്ള ആശയവിനിമയവും ബന്ധവും വിവിധ മേഖലകളിലെ കാഴ്ചപ്പാടുകളും പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രത്യേകമായ ബന്ധമാണ് ഇതു വഴി രൂപപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനും ജി.സി.സി ഏകീകരണം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇ പ്രസിഡന്റിെന്റ കാഴ്ചപ്പാടുകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ, വാണിജ്യ, വ്യവസായ, ടൂറിസം കാര്യ മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി എന്നിവരും സന്നിഹിതരായിരുന്നു. പ്രിന്‍സ് സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ച വിവിധ മേഖലകളിലുള്ള സഹകരണ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നുവെന്ന് ഡോ. അഹ്മദ് പറഞ്ഞു. വരുംദിനങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ സാധ്യമാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.