ലോകത്തെ ഏറ്റവും മൂല്യമുള്ള കുതിരപ്പന്തയ മത്സര വിജയിക്ക് 20 മില്യണ്‍ ഡോളര്‍ സമ്മാനത്തുക കൈമാറി

സഊദി കിരീടവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് റേസ്‌ട്രാക്കില്‍ ശനിയാഴ്ച നടന്ന ലോകത്തിലെ ഏറ്റവും മൂല്യവത്തായ റേസ് മീറ്റിംഗിലെ മല്‍സരത്തിലെ വിജയിക്ക് സഊദി കപ്പ് സമ്മാനിച്ചത്.സഊദി ഉടമസ്ഥതയിലുള്ള മിശിരിഫ് ആണ് 20 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സഊദി കപ്പ് നേടിയത്. സഊദി രാജകുടുംബാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വിജയിയായ മിശിരിഫ് കുതിര. അമേരിക്കന്‍ കുതിരയായ ചാര്‍ലാറ്റനെ തോല്‍പ്പിച്ചാണ് മിശിരിഫ് ഈ നേട്ടം കൈവരിച്ചത്.

ഫൈസല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കുതിരയുടെ പരിശീലകന്‍ ജോണ്‍ ഗോസ്ഡന്‍ ആണ്. ഒമ്ബത് ഫര്‍ലോംഗുകളിലായി ഓട്ടം നടത്തിയാണ് ഈ മികച്ച വിജയം നേടിയത്. എതിരാളികളായ ചാര്‍ലട്ടന്‍, നിക്സ് ഗോ എന്നിവര്‍ ആദ്യഘട്ടത്തില്‍ തന്നെ പരാജയം രുചിച്ചിരുന്നു. കുതിര ഉടമ അബ്ദുറഹ്‌മാന്‍ ബിന്‍ അബ്ദുള്ളാഹ് അല്‍ ഫൈസല്‍ രാജകുമാരന്‍, കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച ജോകി ഡേവിഡ് ഇഗാന്‍, പരിശീലകന്‍ താഡി ഗോഡ്സന്‍ എന്നിവര്‍ക്കാണ് കിരീടവകാശി ട്രോഫികള്‍ സമ്മാനിച്ചത്.

Comments (0)
Add Comment