ലോകരാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്ന ദൗത്യം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍

വാക്‌സിനുമായി ഇന്ത്യയില്‍ നിന്നുള്ള വിമാനം അഫ്ഗാനിസ്ഥാനിലക്ക് പുറപ്പെട്ടു. മുംബൈ വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. അഫ്ഗാനിസ്ഥാന് ഇത് രണ്ടാം തവണയാണ് ഇന്ത്യ വാക്‌സിന്‍ നല്‍കുന്നത്ജനുവരി 19 നായിരുന്നു ആദ്യമായി വാക്‌സിന്‍ കയറ്റി അയച്ചത് . രണ്ടാം ഘട്ട കുത്തിവെയ്പ്പിനുള്ള വാക്‌സിനുകളാണ് ഇന്ന് കയറ്റി അയച്ചത് എന്നാണ് വിവരം. മുംബൈ – ഡല്‍ഹി – കാബൂള്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയച്ചത്. ഹമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കോവിഡ് വാക്‌സിന്‍ തയ്യാറായാല്‍ ഇന്ത്യയെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളെയും പരിഗണിക്കുമെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇതുവരെ 17 രാജ്യങ്ങളിലേക്കാണ് വാക്‌സിന്‍ കയറ്റി അയച്ചത്. 92 രാജ്യങ്ങള്‍ വാക്‌സിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

Comments (0)
Add Comment