ഡിസംബര്‍ ആദ്യം കുറഞ്ഞുതുടങ്ങിയ കോവിഡ് കേസുകള്‍ ഇപ്പോള്‍ വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത് എല്ലാവരെയും ആശങ്കയിലാക്കുന്നുണ്ട്.ഇൗ സാഹചര്യത്തില്‍, കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ക്കൊപ്പം കോവിഡ് വാക്സിെന്റയും പ്രാധാന്യം വിലപ്പെട്ടതാണ്. ബഹ്റൈനില്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.നിലവില്‍ മൂന്നു വാക്സിനുകളാണ് ബഹ്റൈനില്‍ നല്‍കുന്നത്.ഇതിനുപുറമെ, റഷ്യയുടെ സ്പുട്നിക് -5 വാക്സിെന്റ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞദിവസം ബഹ്റൈനില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇൗ വാക്സിന് എത്തിയാല്‍ അതും നല്കാന് തുടങ്ങും.
1. സിനോഫാം വാക്സിന്
ചൈനയിലെ സിനോഫാം ഗ്രൂപ് കമ്ബനി ഉല്പാദിപ്പിച്ചതാണ് സിനോഫാം വാക്സിന്. ഇൗ വാക്സിെന്റ ക്ലനിക്കല്‍ പരീക്ഷണവും ബഹ്റൈനില്‍ നടത്തിയിരുന്നു. 35 ദിവസത്തെ ഷെഡ്യൂളാണ് ഇൗ വാക്സിനുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 21ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണം. 35 ദിവസമാകുേമ്ബാള് ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടും.
2. ഫൈസര്‍-ബയോന്‍ടെക് വാക്സിന്
അമേരിക്കന്‍ കമ്ബനിയായ ഫൈസറും ജര്‍മന്‍ കമ്ബനിയായ ബയോന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഫൈസര്‍-ബയോന്‍ടെക് വാക്സിന്. 35 ദിവസത്തെ ഷെഡ്യൂളാണ് ഇൗ വാക്സിനുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 21ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണം. 35 ദിവസമാകുേമ്ബാള് ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടും.
3. കോവിഷീല്‍ഡ്-ആസ്ട്രസെനക വാക്സിന്
ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് ആസ്ട്രസെനക കമ്ബനി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ് -ആസ്ട്രസെനക വാക്സിന്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇൗ വാക്സിന് ഉല്പാദിപ്പിക്കുന്നത്. 42 ദിവസത്തെ ഷെഡ്യൂളാണ് ഇൗ വാക്സിനുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണം. 42 ദിവസമാകുേമ്ബാള് ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടും.
രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?
https://healthalert.gov.bh എന്ന ആരോഗ്യമന്ത്രാലയത്തിെന്റ വെബ്സൈറ്റ് വഴിയും BeAware Bahrain എന്ന മൊബൈല്‍ ആപ് വഴിയും കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വെബ്സൈറ്റിെന്റ ഹോംപേജില്തന്നെ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. മൊബൈല്‍ ആപ്പില്‍ eServices എന്ന വിഭാഗത്തില്‍ രജിസ്ട്രേഷന് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇൗ ലിങ്ക് ലഭ്യമല്ലെങ്കില്‍ ആപ് അപ്ഡേറ്റ് ചെയ്യണം. സി.പി.ആര് വിവരങ്ങള്‍ നല്‍കിയാണ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്യുന്നതാണ് കൂടുതല്‍ എളുപ്പം.18 വയസ്സിന് മുളകിലുള്ളവര്ക്കാണ് നിലവില്‍ വാക്സിന് നല്‍കുന്നത്. ഏത് വാക്സിനാണ് വേണ്ടതെന്ന് രജിസ്ട്രേഷെന്റ തുടക്കത്തില്‍തന്നെ തെരഞ്ഞെടുക്കണം. ഏതെങ്കിലും വാക്സിനോട് അലര്‍ജിയുണ്ടോ, നിലവില്‍ എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ, കരള്‍ രോഗം, വൃക്കരോഗം, ഹൃദ്രോഗം, പ്രമേഹം, ഹൈപ്പര്ടെന്ഷന്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങളും നല്‍കണം. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയാല്‍ വാക്സിന് സ്വീകരിക്കുന്നതിനുള്ള ദിവസവും സമയവും നിശ്ചയിച്ച് ആരോഗ്യമന്ത്രാലയത്തില്‍നിന്ന് അറിയിപ്പ് ലഭിക്കും.രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാന്‍ മറക്കരുത്. രണ്ട് ഡോസും ഒരേ വാക്സിന് തന്നെയായിരിക്കണം. വാക്സിന് സ്വീകരിച്ചാല്‍ വേദന, ക്ഷീണം, ചുമ, അലര്‍ജി, മസില് വേദന, തലചുറ്റല്‍, ഛര്‍ദി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാര്യമായി കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്.