വീട്ടില്‍ ഇനി വെളുത്തുള്ളി കൃഷി ചെയ്യാം

നിരവധി ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കും. ദഹനം പോലും സുഗമമാക്കി തീര്‍ക്കാന്‍ വെളുത്തുള്ളി സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നു മനസ് വച്ചാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും വെളുത്തുള്ളി വിളയിച്ചെടുക്കാം.പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ്. അവയില്‍ ഏറെ വലുപ്പമുള്ളതും, ചീയല്‍ രോഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാന്‍ തിരഞ്ഞെടുക്കുക. ചെറിയ അല്ലികളായാണ് ഇവ നടാന്‍ എടുക്കേണ്ടത്. കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടാകും.വെളുത്തുള്ളിക്കൃഷി ചെയ്യുന്നതിന് മുന്‍പ് മണ്ണൊരുക്കല്‍ അത്യാവശ്യമാണ്. കംപോസ്റ്റ് ചേര്‍ത്ത് അനുയോജ്യമായ അളവില്‍ മണ്ണിനെ പാകപ്പെടുത്തിയെടുക്കണം. അതിന് ശേഷം ശ്രദ്ധാപൂര്‍വ്വം അല്ലികളായി വെളുത്തുള്ളിയെ അടര്‍ത്തണം. കേടുപാടുകള്‍ പറ്റാതെ വെളുത്തുള്ളി അല്ലി വേര്‍തിരിച്ചെടുക്കണം. നടാനായി വേര്‍ തിരിച്ചതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കുന്നതും നല്ലതാണ്. സാധാരണയായി നട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുള കണ്ട് വരാറുണ്ട്.ജൈവവളങ്ങള്‍ ചേര്‍ത്ത് മണ്ണൊരുക്കി നട്ടാല്‍ പിന്നെ വലിയ വളപ്രയോഗമൊന്നും നടത്തേണ്ട കാര്യമില്ല. ഇടയ്ക്ക് ചാണകം, ചാരം എന്നിവയിട്ട് മണ്ണ് ചെറുതായി ഇളക്കി നല്‍കിയാല്‍ മതി. മൂന്ന് മുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാം. മണ്ണൊരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലര്‍ത്തിയാല്‍ മേന്മയേറിയ വെളുത്തുള്ളി അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിച്ചെടുക്കാം. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വെളുത്തുള്ളി വളര്‍ത്താവുന്നതാണ്.

Comments (0)
Add Comment