സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവ്

അതോടെ പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയെത്തി. പവന്റെ വില 34,720 രൂപയാണ്. 4340 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്.കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു.തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ വിലകുറയുന്നത്.

Comments (0)
Add Comment