മാര്‍ച്ച് 31 വരെ കരാര്‍ കാലാവധിയുള്ളതിനാല്‍ ഹെലികോപ്റ്റര്‍ വേഗത്തില്‍ ഒഴിവാക്കുന്നതു കൂടുതല്‍ കുരുക്കിലാക്കുമെന്ന വ്യക്തമായ സന്ദേശമാണു കരാറില്‍ ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ധരിപ്പിച്ചത്. വ്യക്തമായ കാരണമില്ലാതെ വിവാദത്തിന്റെ പേരില്‍ മാത്രം കരാര്‍ റദ്ദാക്കിയാല്‍ കരാര്‍ കാലാവധിവരെയുള്ള പണം നല്‍കേണ്ടി വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. അടുത്ത മാര്‍ച്ച് 31 വരെയാണ് പോലീസിന് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കരാറായിട്ടുള്ളത്.പ്രതിമാസം 1.7 കോടി രൂപ നിരക്കില്‍ കരാര്‍ പുതുക്കേണ്ടെന്നാണു നിലവിലെ ധാരണ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പവന് ഹന്‍സില്‍ നിന്നു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. ഇതുവരെ ഏകദേശം 17 കോടിയിലേറെ രൂപ ചെലവഴിച്ചു. 8 തവണയാണ് ആകെ ഉപയോഗിച്ചത്. കരാര്‍ അവസാനിപ്പിച്ച ശേഷം ചെലവു കുറഞ്ഞ സര്‍വീസ് ലഭ്യമാക്കാനും ആലോചനയുണ്ട്. ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ വ്യവസ്ഥകളില്‍ ഹെലികോപ്റ്ററിന്റെ ഉടമസ്ഥരായ പവന് ഹാന്‍സ് ലംഘനം നടത്തിയാല്‍ മാത്രമേ തിരികെ നല്കാന് നിലവിലുള്ള കരാര്‍ പ്രകാരം വ്യവസ്ഥയുള്ളു. ഇതിനാല്‍ ഇതു വേഗത്തില്‍ ഒഴിവാക്കുന്നതു പ്രായോഗികമാകില്ലെന്നാണു റിപ്പോര്‍ട്ട്.