സ്പാനിഷ് കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ഗ്രനാഡയെ 5-3നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. രണ്ട് പോയിന്റിന്റെ ലീഡെടുത്തതിന് ശേഷമാണ് ഗ്രനാഡ തോല്‍വി പിണഞ്ഞത്. ബാഴ്‌സയ്ക്കായി ഗ്രീസ്മാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഇരട്ട ഗോള്‍ നേടിയ ഗ്രീസ്മാന്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ആല്‍ബാ, ഡിജോങ് എന്നിവരും ബാഴ്‌സയ്ക്കായി ഗോള്‍ നേടി. ഗ്രീസ്മാന്റെ ഒരു ഗോളിന് വഴിയൊരുക്കിയത് മെസ്സിയും രണ്ടാം ഗോളിന് വഴിയൊരുക്കിയത് ആല്‍ബയുമാണ്. ജയത്തോടെ ബാഴ്‌സ സെമിയില്‍ കടന്നു. സെവിയ്യാ-ലെവന്റേ മല്‍സരത്തിലെ വിജയികളാണ് ബാഴ്‌സയുടെ സെമിയിലെ എതിരാളികള്‍.മറ്റൊരു മല്‍സരത്തില്‍ ലെവന്റേയെ വിയ്യാറല്‍ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.

Comments (0)
Add Comment