കുവൈത്ത് സിറ്റി: പുതുക്കിയ നിരക്ക് പ്രകാരം രണ്ടാഴ്ചത്തേക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സിംഗ്ള്‍ റൂമിന് 595 ദീനാറും ഡബ്ള്‍ റൂമിന് 725 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ള്‍ റൂമിന് 275 ദീനാറും ഡബ്ള്‍ റൂമിന് 335 ദീനാറും ചെലവ് വരും. ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ രണ്ടാഴ്ചത്തേക്ക് സിംഗ്ള്‍ റൂമിന് 400 ദീനാറും ഡബ്ള്‍ റൂമിന് 530 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ള്‍ റൂമിന് 185 ദീനാറും ഡബ്ള്‍ റൂമിന് 245 ദീനാറുമാണ് നല്‍കേണ്ടത്.ത്രീ സ്റ്റാര്‍ ഹോട്ടലില്‍ രണ്ടാഴ്ചത്തേക്ക് സിംഗ്ള്‍ റൂമിന് 270 ദീനാറും ഡബ്ള്‍ റൂമിന് 400 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ള്‍ റൂമിന് 125 ദീനാറും ഡബ്ള്‍ റൂമിന് 185 ദീനാറുമാണ് നിരക്ക്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ക്വാറന്റീന് അനുമതി.ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ അടുത്ത ദിവസങ്ങളിലൊന്നും മുറി ഒഴിവില്ല. ജോലി സംബന്ധമായി അടിയന്തരമായി കുവൈത്തില്‍ എത്തേണ്ട സാധാരണക്കാരായ പ്രവാസികള്‍ വലിയ തുക മുടക്കി താമസിക്കേണ്ട അവസ്ഥയാണ്.