അടുത്ത പത്ത് വര്‍ഷം കൊണ്ട് സഊദി ചിലവഴിക്കുക 300 വര്‍ഷത്തെതിനേക്കാള്‍ തുക: കിരീടവകാശി

പുതിയ പദ്ധതി വിശദീകരണത്തിലാണ് സഊദിയുടെ ലക്ഷ്യം അദ്ദേഹം വെളിപ്പെടുത്തിയത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കാന്‍ പ്രതീക്ഷിക്കുന്ന തുക 27 ട്രില്യണ്‍ റിയാലില്‍ എത്താന്‍ സാധ്യതയുള്ള നിരവധി സംരംഭങ്ങള്‍ സമീപഭാവിയില്‍ ഉണ്ട്. ഇത് കഴിഞ്ഞ 300 വര്‍ഷങ്ങളില്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അര ബില്ല്യണ്‍ മുതല്‍ ഒരു ബില്യണ്‍ റിയാല്‍ വരെ തുകകള്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഒരു അഭിലാഷ പരിപാടിയില്‍ ഊര്‍ജ്ജ മന്ത്രാലയവും അരാംകോയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക 1.5 ട്രില്യണ്‍ മുതല്‍ 3 ട്രില്യണ്‍ വരെയുള്ള വര്‍ധനവിനായിരിക്കും. ഈ തുകയുടെ 90% വരുന്നത് സര്‍ക്കാര്‍ ചെലവുകള്‍, പൊതു നിക്ഷേപ ഫണ്ട്, പ്രധാന സഊദി കമ്ബനികള്‍, സ്വകാര്യ മേഖല എന്നിവയില്‍ നിന്നാണ്. രാജ്യത്തെ ഉപഭോക്താവിനുപുറമെ, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കുന്ന തുകയുടെ 10 ശതമാനത്തില്‍ കൂടാത്ത നിലയില്‍ വിദേശ നിക്ഷേപത്തെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും കിരീടവകാശി പറഞ്ഞു.

Comments (0)
Add Comment