‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍

ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച്‌ ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.ഫോട്ടോയ്ക്ക് അനുയോജ്യമായ കാപ്ക്ഷന്‍ പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലെ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.ദൃശ്യം 2ല്‍ വരുണ്‍ പ്രഭകറിന്റെ ചിത്രത്തില്‍ വലിയൊരു ട്വിസ്റ്റിന് കാരണമായ കഥാപാത്രമായിരുന്നു. ജോര്‍ജ്കുട്ടിയോട് വരുണിന്റെ അച്ഛന്‍ അസ്ഥി എങ്കിലും കിട്ടിമോ എന്ന രീതിയില്‍ സംഭാഷണവും നടത്തുന്നുണ്ട്. അവസാനം അസ്ഥികള്‍ കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചെങ്കിലും ജോര്‍ജുകുട്ടി അതിവിദഗ്ദമായി ഫോറെന്‍സിക് ലാബില്‍ നിന്ന് അത് മാറ്റുകയായിരുന്നു.ഇതെല്ലാം വെച്ച്‌ ദൃശ്യം 2വില്‍ വളരെ പ്രധാനപ്പെട്ട റോള്‍ തന്നെയാണ് വരുണിന്റെ അസ്തിക്കുള്ളത്. ഇതേ തുടര്‍ന്ന് നിരവധി ട്രോളുകളും സമൂഹമാധ്യമത്തില്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് അന്‍സിബയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വരുന്നത്.

Comments (0)
Add Comment