ഇപ്പോഴിതാ എങ്ങനെയാണ് എല്ലാദിവസവും ഇത്രയും ഫാഷനബിളായി പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.പുതിയ ചിത്രം വണ്ണിന്റെ വിജയാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിലായിരുന്നു മമ്മൂട്ടിയുടെ തഗ് മറുപടി.ഇങ്ങനെ ദിവസവും വസ്ത്രം മാറിയിടുന്നത് ഫാഷനൊന്നുമല്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. രാവിലെ ഒരെണ്ണം ഇടുമെന്ന് തോന്നുമ്ബോള്‍ അതെടുത്തിടും, അല്ലാതെ മനപൂര്‍വ്വം ഒന്നും ചെയ്യാറില്ല. മമ്മൂട്ടി പറഞ്ഞു.മമ്മൂട്ടി സാധാരണക്കാരന്റെ വേഷം ചെയ്യുമ്ബോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുന്നത് മുമ്ബ് പ്രമുഖ കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ് തുറന്നുപറഞ്ഞിരുന്നു. ഏത് ഡ്രസും മമ്മൂട്ടിയ്ക്ക് നന്നായി തന്നെ ചേരുമെന്നാണ് സമീറ വെളിപ്പെടുത്തിയത്.