ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം

ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്.കടല്‍ യുദ്ധത്തില്‍ ചൈനയും വ്യോമ യുദ്ധത്തില്‍ അമേരിക്കയും കര യുദ്ധത്തില്‍ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയര്‍ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘അള്‍ട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇന്‍ഡക്സി’ലാണ് ഇന്ത്യന്‍ സൈന്യം നാലാമത്തെ വന്‍ ശക്തിയായി മാറിയത്.നൂറ് പോയിന്റുള്ള ഇന്‍ഡക്സില്‍ 82 പോയന്റാണ് ചൈനക്ക് ലഭിച്ചത്. വമ്ബന്‍ സൈനിക ബജറ്റിനിടയിലും ചൈനക്ക് പിറകിലായി 74 പോയന്റാണ് അമേരിക്കക്ക് ലഭിച്ചത്. റഷ്യക്ക് 69ഉം ഇന്ത്യക്ക് 61ഉം പോയിന്റാണ് ലഭിച്ചത്. 58 പോയിന്റുമായി ഫ്രാന്‍സാണ് അഞ്ചാമത്.ലോകത്ത് ഏറ്റവും കൂടുതല്‍ പണം സൈന്യത്തിനായി ചെലവഴിക്കുന്നത് അമേരിക്കയാണ്. 732 ബില്യണ്‍ ഡ‍ോളറാണ് അമേരിക്കയുടെ പ്രതിവര്‍ഷ സൈനിക ബജറ്റ്. രണ്ടാമതുള്ള ചൈനയുടെ ചെലവ് 261 ബില്യണ്‍ ഡോളറാണ്. 71 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ പ്രതിവര്‍ഷ സൈനിക ബജറ്റ്.

Comments (0)
Add Comment