തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ജലാശയങ്ങളിലും സ്വന്തം ചുറ്റുവട്ടത്തെ മുരിയാട് കോള്‍ പ്രദേശങ്ങളിലും ചുറ്റിതിരിഞ്ഞ് ജലത്തെ പ്രമേയമാക്കി രഞ്ജിത്ത് പകര്‍ത്തിയത് എണ്ണമറ്റ ചിത്രങ്ങളാണ്.അബസ്ട്രാക്റ്റ് ഫോട്ടോഗ്രഫിയില്‍ തേന്റതായ വേറിട്ട മുദ്ര അടയാളപ്പെടുത്തുകയാണ് രഞ്ജിത്ത് ജല ചിത്രങ്ങളിലൂടെ. ജലോപരിതലത്തില്‍ കാറ്റും വെളിച്ചവും നിഴലും ചേര്‍ന്നു രൂപപ്പെടുത്തിയ വൈവിധ്യമാര്‍ന്ന രൂപങ്ങളാണ് ഈ യുവ ഫോട്ടോഗ്രാഫറുടെ ക്ലിക്കുകളില്‍ തെളിയുന്നത്. ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ പലപ്പോഴായി നടത്തിയ സൈക്കിള്‍ യാത്രകളിലാണ് രഞ്ജിത്ത് ഒഴുകുന്ന ജലത്തില്‍ പ്രകൃതി ഒരുക്കിയ അമൂര്‍ത്ത രൂപങ്ങളെ കാമറ കൊണ്ട് വരച്ചിട്ടത്. ജീവെന്റ ഉറവിടമെന്ന നിലയിലാണ് ജലത്തെ തെന്റ ചിത്രങ്ങളുടെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തതെന്ന് രഞ്ജിത്ത് പറയുന്നു.രഞ്ജിത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലത് തൃശൂര്‍ ലളിത കല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഹൈഡ്രാര്‍ട്ട് എന്ന പേരിട്ട് ഏതാനും ദിവസം മുമ്ബ് പ്രദര്‍ശിപ്പിച്ചിരുന്നു.കോഴിക്കോട്, കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ രഞ്ജിത്ത്. ലോക ജലദിനമായ തിങ്കളാഴ്ച കൊടകര എല്‍.പി. സ്കൂള്‍ അങ്കണത്തില്‍ കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയും വനിത വേദിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ജലഘോഷം എന്ന പരിപാടിയിലും രഞ്ജിത്തിെന്റ ജലച്ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.