കേരളത്തില്‍ കൊവിഡ് വേഗത്തില്‍ കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കഴിഞ്ഞ ഒരാഴ്ചക്കിടെ 13 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഒരു മാസം കൊണ്ട് 30 ശതമാനത്തോളം കുറവു ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Comments (0)
Add Comment