സച്ചിന് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സച്ചിന് തന്നേയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആയ കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ടെസ്റ്റ് നടത്തിയെന്നും അതില്‍ കൊവിഡ് സ്ഥിരീകരിച്ചെന്നും സച്ചിന് ട്വീറ്റ് ചെയ്തു. വീട്ടിലെ മറ്റുള്ളവര്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിന് അറിയിച്ചു.വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ഫാമിലി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും താരം അറിയിച്ചു.