തൊ​ഴി​ല്‍ രം​ഗ​ത്ത്​ ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യം മു​േ​ന്നാ​ട്ട്

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്ക്​ കീ​ഴി​ല്‍ നി​ര്‍​ണാ​യ​ക പ​ദ​വി​ക​ളി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക്​ പ​ക​രം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്.പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ല്‍ മേ​ല്‍​ത്ത​ട്ടി​ലും മ​ധ്യ​ത​ല​ത്തി​ലു​മു​ള്ള ഭ​ര​ണ നി​ര്‍​വ​ഹ​ണ പ​ദ​വി​ക​ളി​ല്‍ ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം 90 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​ക​മാ​യെ​ന്ന്​ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ വെ​ളി​പ്പെ​ടു​ത്തി. 2019 മു​ത​ല്‍ സൂ​പ്പ​ര്‍​വൈ​സ​റി പ​ദ​വി​ക​ളി​ല്‍ 66 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു. റോ​ഡ്​ നി​ര്‍​മാ​ണം, കെ​ട്ടി​ട നി​ര്‍​മാ​ണം, ശു​ചി​ത്വം, പാ​ര്‍​ക്കു​ക​ള്‍ തു​ട​ങ്ങി മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല സ്വ​ദേ​ശി​ക​ളെ ഏ​ല്‍​പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.യു​വ​ജ​ന​ങ്ങ​ളാ​യ സ്വ​ദേ​ശി​ക​ളെ മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര്‍​ണാ​യ​ക പ​ദ​വി​ക​ളി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ല്‍​കി​യി​രു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ബ​ഹ്​​റൈ​നി​ക​ള്‍​ക്ക്​ മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന ‘ബ​ഹ്​​റൈ​ന്‍ സാ​മ്ബ​ത്തി​ക ദ​ര്‍​ശ​നം 2030’ അ​നു​സ​രി​ച്ച്‌​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഭാ​വി​യി​ല്‍, പ്ര​വാ​സി​ക​ളു​ടെ സ്​​ഥാ​ന​ത്ത്​ സ്വ​ദേ​ശി​ക​ളെ പ്ര​ധാ​ന​പ്പെ​ട്ട ത​സ്​​തി​ക​ക​ളി​ല്‍ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്​ ആ​വി​ഷ്​​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​ലെ നേ​തൃ​പ​ര​മാ​യ പ​ദ​വി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ബ​ഹ്​​റൈ​നി​ക​ളെ പ്രാ​പ്​​ത​രാ​ക്കും.വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ ത​സ്​​തി​ക​ക​ളി​ല്‍ 2016 മു​ത​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​വ​സാ​നം വ​രെ 1142 പ്ര​വാ​സി​ക​ളു​ടെ ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​താ​യി മ​ന്ത്രി ഡോ. ​മ​ജീ​ദ്​ അ​ല്‍ നു​െ​എ​മി ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ല​മെന്‍റി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ 3653 ബ​ഹ്​​റൈ​നി​ക​ളെ നി​യ​മി​ക്കു​ക​യും ചെ​യ്​​തു. 100 ശ​ത​മാ​നം ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണ​മാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Comments (0)
Add Comment