ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മൂന്നില്‍ മുഴുവന്‍ നടപടികളും മുഖം കാണിച്ചു പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമായ ബയോമെട്രിക് എമിഗ്രേഷന്‍ ഉപയോഗിച്ചത് 1,54,000 ലധികം യാത്രക്കാരാണെന്ന് ജി.ഡി.ആര്.എഫ്.എ അറിയിച്ചു. വിമാനയാത്രക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിെന്റ സഹായത്തോടെ പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡിയും ഉപയോഗിക്കാതെ മുഖം യാത്രരേഖയായി സിസ്്റ്റത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണിത്. കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്. ദുബൈ എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര് ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പാസ്പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ അഞ്ചു മുതല്‍ ഒമ്ബത് സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം യാത്രക്കാരെ അനുവദിക്കുന്നു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ എമിറേറ്റ്സ് ഫസ്്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാച്ചര്, അറൈവല്‍ ഭാഗത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവണ്മെന്റ് ഇന്നോവേഷന്‍ ഏര്‍പ്പെടുത്തിയ 2021 വര്‍ഷത്തെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യക്കുള്ള അവാര്‍ഡ് ലഭിച്ചത് ഈ ബയോമെട്രിക് സിസ്്റ്റത്തിനായിരുന്നു.തടസ്സമില്ലാത്ത സ്മാര്‍ട്ട് യാത്ര സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യഘട്ടത്തില്‍ തങ്ങളുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി രജിസ്്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. യാത്രക്കാര്‍ എമിറേറ്റ്സ് ചെക്ക് -ഇന്‍ കൗണ്ടറില്‍ സമീപിച്ച് പാസ്പോര്‍ട്ട് വിവരങ്ങളും അവിടെയുള്ള ബയോമെട്രിക് കാമറയില്‍ മുഖവും, കണ്ണുകളും കാണിച്ചു രജിസ്്റ്റര്‍ ചെയ്യുക എന്നതാണ് ഇതിനുള്ള ആദ്യപടി. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ബയോമെട്രിക് സംവിധാനം വഴി യാത്ര ചെയ്യാന്‍ കഴിയും. പിന്നീടുള്ള ഓരോ യാത്രയിലും പ്രത്യേകമായ മറ്റൊരു രജിസ്ട്രേഷന് ആവശ്യമില്ല. സ്മാര്‍ട്ട് ഗേറ്റ്, സ്മാര്‍ട്ട് ടണല്‍ ഇടങ്ങളിലെ കാമറയില്‍ മുഖം കാണിച്ചാല്‍ സിസ്്റ്റത്തിലെ മുഖവും, യാത്രക്കാരെന്റ മുഖവും, കണ്ണും ഒന്നാണെന്ന് തിരിച്ചറിഞ്ഞു അവിടെയുള്ള വാതിലുകള്‍ തുറക്കപ്പെടുന്നു. ബോര്‍ഡിങ് ഗേറ്റിലും, എമിരേറ്റ്സ് ഫസ്്റ്റ് ക്ലാസ് ലോഞ്ചിലും ഇതേ പ്രക്രിയ തുടര്‍ന്ന് വിമാനത്തിലെ കയറും വരെ യാത്രക്കാര്‍ക്ക് തടസ്സ രഹിതമായ സേവനം ഇത് പ്രാധാന്യം ചെയ്യുന്നു. ഓരോ പോയിന്റിലൂടെയും കടന്നുപോകാന്‍ എടുത്ത സമയം യാത്രക്കാരെന്റ ചലനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 39ാമത് ജൈടെക്സ് സാങ്കേതിക വാരത്തിലാണ് ദുബൈ ആദ്യമായി ടെക്നോളജി അവതരിപ്പിച്ചത്.ദുബൈ എയര്‍പോര്‍ട്ടിലെ ഓരോ ചെക്കിങ് പോയന്റിലെയും കാത്തിരിപ്പ് സമയം പരമാവധി കുറക്കാന്‍ ഞങ്ങള്‍ എല്ലായ്പോഴും പരിശ്രമിക്കുന്നുവെന്ന് ജി.ഡി.ആര്.എഫ്.എ-ദുൈബ അസിസ്്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. മിനിറ്റുകള്‍ക്കൊപ്പമല്ല സെക്കന്‍ഡുകള്‍ക്കിടെയാണ് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കള്‍ വകുപ്പിന് വളരെ പ്രധാനപ്പെട്ടവരാണ്, അവര്‍ സഞ്ചരിച്ച ഏറ്റവും മികച്ച വിമാനത്താവളം ദുൈബ വിമാനത്താവളമാണെന്ന പ്രതിധ്വനി അവരില്‍ സൃഷ്്ടിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നുവെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്ര- സുഗമവും വേഗത്തിലും, സമ്മര്ദരഹിതവുമായിരിക്കണമെന്ന നിര്‍ബന്ധം ദുൈബക്ക് ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ബയോമെട്രിക് സേവനം എങ്ങനെ ഉപയോഗിക്കാം
സ്മാര്‍ട്ട് ഗേറ്റുകളാണെങ്കിലും കടന്നുപോകുന്നവര്‍ കാമറക്ക് മുന്നില്‍ എത്തുമ്ബോള്‍ അവരുടെ മാസ്കുകള്‍, ഗ്ലാസുകള്‍, തൊപ്പികള്‍ എന്നിവ താഴ്ത്തി അതിലേക്ക് നോക്കണം. യാത്രക്കാരെന്റ ബയോമെട്രിക് ഡാറ്റ സ്കാന്‍ ചെയ്യുകയും ഗ്രീന്‍ സിഗ്നല്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ ഗേറ്റ് തുറക്കപ്പെടുകയും യാത്രക്കാര്‍ക്ക് കടന്നുപോകുകയും ചെയ്യാം. സ്മാര്‍ട്ട് ഗേറ്റ് യാത്രക്കാരനെ ഉടനടി തിരിച്ചറിഞ്ഞില്ലെങ്കില്‍, അവരോട് തിരിച്ചുപോയി വീണ്ടും ശ്രമിക്കാനുള്ള സന്ദേശം അവിടെ ദൃശ്യമാകും. സേവനം എങ്ങനെ ഉപയോഗിക്കണമെന്ന് യാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ എല്ലാ ഗേറ്റുകള്‍ക്കും സമീപം സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ഉണ്ടായിരിക്കും. സ്വദേശികള്‍, ജി.സി.സി പൗരന്മാര്, യു.എ.ഇ വിസക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.