നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി അംഗത്വമെടുത്തശേഷം അവര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എന്ന് ഷക്കീല പറഞ്ഞു.കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവര്‍ത്തനം. തൊണ്ണൂറുകളില്‍ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച നടിയാണ് ഷക്കീല. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 110 ലധികം ചിത്രങ്ങളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഇല്ലാതെ ചെന്നൈയില്‍ താമസിച്ച്‌ വരികയാണ്.

Comments (0)
Add Comment