നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍റെ പ്രസ്താവന ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. അതേസമയം ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളും കടന്നുകഴിഞ്ഞു.നേമം പിടിച്ചെടുക്കാന്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തോടെ എത്തിയ കെ മുരളീധരനാണ് നേമത്തെ ഒന്നാമനേപ്പറ്റിയുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത്. കഴിഞ്ഞ തവണ മുന്നണി ,മണ്ഡലത്തില്‍ മൂന്നാമതാണെങ്കിലും ഇത്തവണ നേമത്തെ ഒന്നാമനായി എത്തുകയാണ് ലക്ഷ്യമെന്നും രണ്ടും മൂന്നും സ്ഥാനം അവര്‍ തീരുമാനിച്ചോട്ടേ എന്നുമാണ് കെ മുരളീധരന്‍ പരാമര്‍ശം.നേമത്തെ ഏറ്റുമുട്ടുന്നത് ബിജെപിയോട് ആണെന്ന് സിപിഎം അവകാശപ്പെടുമ്ബോള്‍ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശത്തിന് വി.ശിവന്‍കുട്ടി അതേ നാണത്തില്‍ മറുപടി നല്‍കി.മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കാന്‍ കെ മുരളീധരന്‍ ശ്രമിക്കുമ്ബോള്‍ ആദ്യം കളത്തിലിറങ്ങിയ വി ശിവന്‍കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.അതേസമയം സിറ്റിങ് മണ്ഡലമായതില്‍ അമിതമായ ഭയമില്ലാതെ വോട്ടുകള്‍ ചോരാതിരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും തുടങ്ങി കഴിഞ്ഞു. ബിജെപി- സിപിഎം ബന്ധത്തെപ്പറ്റി ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണങ്ങള്‍ നേമത്തെ ഏറ്റുമുട്ടലില്‍ നിര്‍ണായക ചര്‍ച്ചയാവും.