ദുബൈ: രൂപമാറ്റത്തിനു പുറമെ സുരക്ഷ, പാരിസ്ഥിതി സംരക്ഷണം എന്നിവക്ക് അനുസൃതമായാണ് അബ്ര നിര്‍മിച്ചത്. ജലഗതാഗതം നവീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതിയെന്ന് ആര്.ടി.എ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷ്മി പറഞ്ഞു.സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് സംവിധാനം, ജി.പി.എസ്, കാമറകള്‍, നോള്‍ പേയ്മെന്റ് സംവിധാനം എന്നിവ പുതിയ അബ്രകളിലുണ്ട്. റിമോട്ട് മോണിറ്ററിങ് സിസ്റ്റമുള്ള എന്ജിന് ഇതിെന്റ പ്രത്യേകതയാണ്. ശബ്ദ, ലൈറ്റിങ് സംവിധാനങ്ങളും ഉണ്ട്.അല്‍ഫഹീദി- ഓള്‍ഡ് ദേര സൂഖ് റൂട്ടില്‍ രണ്ടു ദിര്‍ഹമാണ് ഒരാള്‍ക്ക് നിരക്ക്. ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി 10.45 വരെ സര്വിസുണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ രാത്രി 11.45 വരെയാണ് സര്‍വിസ്. 35 അടി നീളവും 10.5 അടി വീതിയുമുള്ള അബ്ര നിര്‍മിച്ചിരിക്കുന്നത് ആഫ്രിക്കന്‍ തേക്ക് മരം ഉപയോഗിച്ചാണ്. ഒരേസമയം 20 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാം. 78 എച്ച്.പി ഡീസല്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ അബ്രകളില് 30 എച്ച്.പി ഡീസല്‍ എന്‍ജിനായിരുന്നു.പ്രതിവര്‍ഷം 1.4 കോടി യാത്രക്കാരെ ജലഗതാഗതത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്.ടി.എയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അബ്ര ഇറക്കിയത്. 2025ഓടെ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം 59 ആയി ഉയര്‍ത്തും. ദുബൈ ക്രീക്കിലും ജുമൈറ ബീച്ചിലുമുള്പ്പെടെ പുതിയ പാതകള്‍ സൃഷ്ടിക്കാനും ആര്.ടി.എ ലക്ഷ്യമിടുന്നു.