സോഷ്യല്‍ മീഡിയയിലൂടെ ഇര്‍ഫാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.’കോവിഡ് ടെസ്റ്റില്‍ പോസിറ്റീവായിട്ടുണ്ട്. എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. എന്റെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണം. എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. എല്ലാവരും പൂര്‍ണആരോഗ്യത്തോടെ ഇരിക്കട്ടെ’ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇര്‍ഫാനും കോവിഡ് ബാധിച്ചെന്ന വാര്‍ത്ത പുറത്തു വരുന്നത്. ശനിയാഴ്ചയാണ് തനിക്ക് കോവിഡ് പിടിപെട്ട കാര്യം സച്ചിന്‍ അറിയിച്ചത്.ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നുമാണ് സച്ചിന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് യൂസഫിനും കോവിഡ് സ്ഥിരീകരിച്ചത്.