മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പുതുപ്പള്ളിയിലാണ് ഉമ്മന്‍ചാണ്ടി പത്രിക സമര്‍പ്പിച്ചത്.ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രിക സമര്‍പ്പണത്തിനായി എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമര്‍പ്പണം.പുതുപ്പള്ളിയിലെ 12ാമത് മത്സരത്തിനാണ് ഉമ്മന്‍ചാണ്ടി ഒരുങ്ങുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. പുതുപ്പളളി വിട്ട് നേമത്തേക്ക് ഉമ്മന്‍ചാണ്ടി മാറുന്നു എന്ന വാര്‍ത്തകളാണ് ആദ്യം വന്നിരുന്നത്. അതിനെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. താന്‍ പുതുപ്പള്ളി വിടില്ല എന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. പത്രിക സമര്‍പ്പണം നടക്കുന്ന പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറത്ത് നിരവധി ആളുകളാണ് ഉമ്മന്‍ചാണ്ടിയെ അനുഗമിച്ച്‌ എത്തിയത്.

Comments (0)
Add Comment