മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വംശീയതയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയത്. അറ്റ്‌ലാന്‍ഡയിലെ എമോറി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ വംശീയതയെ രൂക്ഷമായി വിമര്‍ശിച്ചത്.വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയ്ക്കും അക്രമത്തിനുമെതിരെ അമേരിക്ക നിശബ്ദമായിക്കൂടാ എന്നും ബൈഡന്‍ ആഹ്വാനം ചെയ്തു.
ജോര്‍ജിയയിലെ ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിലെ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി.അറ്റ്‌ലാന്‍ഡ വെടിവെപ്പിനെയും അമേരിക്കയിലെ വംശീയതയേയും വിമര്‍ശിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസും രംഗത്ത് വന്നിരുന്നു. അമേരിക്കയില്‍ വംശീയതയും സെക്‌സിസവുമുണ്ട് എന്നായിരുന്നു കമല ഹാരിസിന്‍റെ പ്രതികരണം.