രണ്ടുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച വൈകുന്നേരത്തോടെ ഇറാനില്‍ നിന്ന് അബൂദബിയിലെത്തിയതാണ് അദ്ദേഹം.എല്ലാവര്ക്കും പ്രാപ്യവും ലഭ്യവുമായ രീതിയില്‍ കോവിഡ് വാക്സിന് ഉല്പാദിക്കാന് യു.എ.ഇയുമായി ചേര്‍ന്ന് ശ്രമിക്കും. പ്രധാനമായും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും മഹാമാരിയെ നേരിടുന്നതില്‍ ബഹുകക്ഷി സഹകരണം ഇതിലൂടെ രൂപപ്പെടുത്താനും അന്താരാഷ്ട്ര യാത്രകള്‍ എളുപ്പമാക്കാനും സാധ്യമാക്കും -യീ കൂട്ടിച്ചേര്‍ത്തു.കോവിഡ് വാക്സിെന്റ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ യു.എ.ഇ-ചൈന െഎക്യം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ദൃഢപ്പെടുത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നിര്‍മിത സിനോഫാം വാക്സിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കുകയും രാജ്യത്ത് പരീക്ഷിക്കുകയും ചെയ്ത നടപടിയെ പരാമര്‍ശിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും യോജിച്ചുള്ള നീക്കം മഹാമാരിക്കെതിരായ ആഗോള പരിശ്രമങ്ങള്‍ക്ക് ഗുണപ്രദമാെണന്നും ചൈനയും യു.എ.ഇയും തമ്മിലെ ആഴത്തിലുള്ള പരസ്പര വിശ്വാസത്തിെന്റ പ്രതീകമാണ് കൊറോണക്കെതിരായ സഹകരണമെന്നും മന്ത്രി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിെന്റ ഭാഗമായി യു.എ.ഇ ഉന്നത ഭരണ നേതൃത്വവുമായി യീ കൂടിക്കാഴ്ച നടത്തും.