രാജ്യത്തെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്‌ളാഷ് സെയില്‍ ക്യാഷ്ബാക്ക് ഓഫര്‍ വോഡഫോണ്‍ ഐഡിയ (വി) പ്രഖ്യാപിച്ചു

ഈ ഓഫറിന് കീഴില്‍, 2021 മാര്‍ച്ച്‌ 31 വരെ ക്യാഷ്ബാക്ക് നല്‍കുന്നു. പുതുതായി ആരംഭിച്ച ഓഫര്‍ ആദ്യ റീചാര്‍ജ് പ്ലാനുകള്‍ക്ക് ബാധകമല്ല.വി വാഗ്ദാനം ചെയ്യുന്ന ഉറപ്പുള്ള ക്യാഷ്ബാക്ക് തുക ചാര്‍ജ് ചെയ്യുന്നതിനനുസരിച്ച്‌ മാറ്റമുണ്ട്. അതായത് , 400 രൂപയില്‍ താഴെയുള്ള വി പ്രീപെയ്ഡ് റീചാര്‍ജുകള്‍ക്ക് വെറും 20 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം 400 നും 558 നും ഇടയിലുള്ള പ്ലാനുകള്‍ 40 രൂപക്കാണ് ക്യാഷ്ബാക്ക് ഓഫര്‍ . 2,595 രൂപ വരെയുള്ള ബാക്കി പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 60 രൂപ ക്യാഷ്ബാക്ക് നല്‍കുന്നു.‘വി’ ആപ്പ് വഴി ക്യാഷ്ബാക്ക് ലഭിക്കുന്നതിനുള്ള നടപടികള്‍ ഇങ്ങനെ _ഇതിനായി ആദ്യം തന്നെ നിങ്ങള്‍ വി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാളുചെയ്ത് ക്യാഷ്ബാക്ക് ബാനറില്‍ ക്ലിക്കുചെയ്യേണ്ടതുണ്ട്. ശേഷം, റീചാര്‍ജ് നൗ എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യണം. തുടര്‍ന്ന് മൊബൈല്‍ നമ്ബറും തുകയും നല്‍കണം. മൊബൈല്‍ നമ്ബര്‍ നല്‍കിയാല്‍, പ്ലാനിലേക്ക് റീഡയറക്ടുചെയ്യും. പിന്നീട്, പേയ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്കുചെയ്യണം. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ പോലുള്ള പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.അതെ സമയം വിജയകരമായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2021 ഏപ്രില്‍ 10 ന് മുമ്ബ് ക്യാഷ്ബാക്ക് കൂപ്പണ്‍ ക്രെഡിറ്റ് ചെയ്യുമെന്ന് കമ്ബനി അറിയിപ്പുണ്ട് . ക്രെഡിറ്റ് തീയതി മുതല്‍ 30 ദിവസത്തേക്ക് 20 രൂപ ക്യാഷ്ബാക്ക് കൂപ്പണ്‍ വാലിഡ് ആയിരിക്കും; 40, 60 രൂപ കൂപ്പണുകള്‍ യഥാക്രമം 60, 90 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്.

Comments (0)
Add Comment