രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 40,715 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

199 പേര്‍ മരണമടഞ്ഞു. 29,785 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതുവരെ 1,16,86,796 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,11,81,253 പേര്‍ രോഗമുക്തരായി. നിലവില്‍ 3,45,377 പേര്‍ ചികിത്സയിലുണ്ട്. ആകെ 1,60,166 പേര്‍ മരണമടഞ്ഞു. ഇതുവരെ 4,84,94,594 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിവരെ 19.65 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്.ഇതുവരെ 23,54,13,233 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 9,67,459 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി.അതേസമയം, കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ കോവിഡ് വ്യാപനം വീണ്ടും ഉയരും. ഏപ്രില്‍ അവസാനത്തോടെ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വളര്‍ച്ചാ നിരക്ക് 0.17% ആണ്. ദേശീയ വളര്‍ച്ചാ നിരക്കായ 0.32% നെ അപേക്ഷിച്ച്‌ വളരെ കുറവാണിത്. എന്നാല്‍ വരുംനാളുകളില്‍ ഏഴു ദിവസത്തിനുള്ളിലെ വളര്‍ച്ച നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments (0)
Add Comment