ദുര്‍ബലരായ സാന്‍ മറിനോയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്.സൗത്ഗേറ്റിന്റെ ടീമിന് ചെറിയ ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും സാന്‍ മറിനോയ്ക്ക് ആയില്ല. ഇംഗ്ലണ്ടിന്റെ ഫിനിഷിങ് മെച്ചപ്പെട്ടതായിരുന്നു എങ്കില്‍ ഇതിനേക്കാള്‍ വലിയ സ്കോറിന് ആയേനെ ഇംഗ്ലണ്ടിന്റെ വിജയം.14ആം മിനുട്ടില്‍ വാര്‍ പ്രോസാണ് ഇംഗ്ലണ്ടിന്റെ ഗോളടി ആരംഭിച്ചത്. വാര്‍ഡ് പ്രോസിന്റെ ഇംഗ്ലണ്ടിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. 21, 53 മിനുട്ടുകളില്‍ ഗോള്‍ നേടിക്കൊണ്ട് എവര്‍ട്ടണ്‍ സ്ട്രൈക്കര്‍ കാള്‍വട്ട് ലൂയിന്‍ തന്റെ ഫോം തുടര്‍ന്നു.ഇംഗ്ലണ്ടിനായി ആറു മത്സരങ്ങള്‍ കളിച്ച കാള്‍വട്ട് ലൂയിന്‍ ഇതിനകം തന്നെ 4 ഗോളുകള്‍ നേടിക്കഴിഞ്ഞു. സ്റ്റെര്‍ലിങും വാറ്റ്കിന്‍സുമാണ് ഇംഗ്ലണ്ടിന്റെ മറ്റു സ്കോറേഴ്സ്.മറ്റന്നാള്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് അല്‍ബേനിയയെ നേരിടും.