ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വാക്സിന്‍ കണ്ടുപിടിച്ച് വിതരണം ചെയ്യുന്ന ഈ സാഹചര്യത്തിലും പാകിസ്ഥാന്‍ സ്വന്തം ജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. വൈറസിനെ ചെറുക്കാന്‍ തത്ക്കാലം വാക്‌സിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍. ഇതാണ് പാക് ജനതയെ പ്രകോപിപ്പിച്ചിരിക്കുന്നത്.വാക്സിന്‍ തല്‍ക്കാലം നല്‍കുന്നില്ലെന്നും ജനങ്ങള്‍ സ്വയം പ്രതിരോധ ശേഷി ആര്‍ജിക്കുകയെന്നതാണ് ലക്ഷ്യമെന്നും ദേശീയ ആരോഗ്യ സെക്രട്ടറി ആമിര്‍ അഷ്‌റഫ് ഖവാജ അറിയിച്ചു. ചൈനയെ പോലെയുള്ള സൗഹൃദ രാജ്യങ്ങള്‍ നല്‍കുന്ന വാക്‌സിന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൈനയുടെ സിനോഫാം, കാന്‍സിനോ ബയോ, യുകെയുടെ ഓക്‌സ്ഫഡ്-ആസ്ട്ര സെനെക, റഷ്യയുടെ സ്പുട്‌നിക് V എന്നീ വാക്‌സിനുകള്‍ക്ക് പാകിസ്ഥാന്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്തെങ്കിലും ഉടനെയൊന്നും വാക്സിന്‍ വാങ്ങാനുള്ള ഉദ്ദേശം പാകിസ്ഥാനില്ലെന്നാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ ആമിര്‍ അഷ്‌റഫ് ഖവാജ അറിയിച്ചത്. വാക്‌സിന്റെ ഒരു ഡോസിന് 13 ഡോളറാണ് വിലയെന്നിരിക്കെ സംഭാവനയായി ലഭിക്കുന്ന വാക്‌സിനുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ആമിര്‍ ആമെര്‍ ഇക്രവും അറിയിച്ചു.ഇതുവരെ 0.5 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ചൈന പാകിസ്ഥാന് സംഭാവനയായി കൈമാറിയിട്ടുണ്ട്. അതേസമയം, സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന പാകിസ്ഥാന് വാക്സിന്‍ വാങ്ങാന്‍ ആവശ്യമായ പണമില്ലാത്തതിനെ തുടര്‍ന്നാണ് തല്‍ക്കാലം വാക്സിന്‍ നല്‍കുന്നില്ലെന്ന തീരുമാനത്തിലേക്ക് പാകിസ്ഥാന്‍ നീങ്ങിയതെന്നാണ് സൂചന.