ശാസ്ത്രജ്ഞര്‍ ഉറപ്പ് നല്‍കുന്നു; പക്ഷെ അസ്ട്രാസെനേകയെ വിശ്വസിക്കാതെ ഫ്രാന്‍സ്

കോവിഡ് അപകട സാധ്യത കുറയ്ക്കാന്‍ വാക്‌സിനേഷന്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ അവരെ ഉപദേശിക്കുന്നു. എത്രയും വേഗം വാക്‌സിന്‍ വേണമെന്ന് അവരും ആഗ്രഹിക്കുന്നു. പക്ഷെ, അസ്ട്രാസെനേകയുടെ വാക്‌സിനോട് മുഖം തിരിക്കുകയാണ് അവര്‍. ആ വാക്‌സിന്‍ വേണ്ടെന്ന് അവര്‍ പറഞ്ഞു.’അസ്ട്രാസെനേക എന്ന ഭയപ്പെടുത്തുന്നു. യുഎസ് റഗുലേറ്റര്‍മാര്‍ ഇതുവരെ അംഗീകരിച്ചില്ലെങ്കിലും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മിച്ച വാക്‌സിനായി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്’- റോയിട്ടേഴ്‌സിനോട് നാദിന്‍ റോജര്‍ പറഞ്ഞു.ഫ്രാന്‍സിലെ വാക്‌സിനേഷന്‍ കണക്ക് നോക്കിയാല്‍ ഏതിനോടാണ് ആളുകള്‍ക്ക് താല്‍പര്യം എന്ന് തിരിച്ചറിയാം. ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്‌ ഫെബ്രുവരി അവസാനം വരെ അസ്ട്രാസെനേക ഡോസിന്റെ 24 ശതാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാല്‍, ഫൈസര്‍/ബയോഎന്‍ടെക് വാക്‌സിന്‍ 82 ശതമാനവും മോഡേണ ഷോട്ടുകള്‍ 37 ശതമാനവും ഉപയോഗിച്ചു.വാക്‌സിന്‍ എത്തിക്കുന്നതിലെ അപ്രായോഗികതയാണ് ഉപയോഗം കുറയാന്‍ കാരണമെന്ന വിശദീകരണം അധികൃതര്‍ നല്‍കുന്നുണ്ട്. അതിലുപരി അസ്ട്രാസേനേകയെ വിശ്വാസത്തിലെടുക്കാന്‍ അളുകള്‍ തയ്യാറാകുന്നില്ലെന്നതാണ് മുഖ്യ വിഷയം എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.പാര്‍ശ്വഫലം ഉണ്ടാക്കുമെന്ന ഭയം, കോവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഇത് പര്യാപ്തമല്ലെന്ന പഠനറിപ്പോര്‍ട്ടുകള്‍, പ്രായമേറിയവരില്‍ ഈ വാക്‌സിന്‍ എന്ത് ഫലം സൃഷ്ടിക്കുന്നുവെന്നതിലെ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍. ഇതെല്ലാമാണ് അസ്ട്രാസെനേകയോട് മുഖം തിരിക്കാന്‍ ഫ്രഞ്ച് ജനതയെ പേരിപ്പിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ച്‌ ഉറപ്പ് നല്‍കുന്നുവെങ്കിലും അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല.വാക്‌സിന്‍ കുത്തിവെപ്പ് വ്യാപകമായി നടത്തുന്ന രാജ്യമാണ് ഫ്രാന്‍സ് എങ്കിലും വാക്‌സിനെ സംശയത്തോടെ വീക്ഷിക്കുന്ന രാജ്യവും ഫ്രാന്‍സ് ആണെന്ന് വിലയിരുത്തപ്പെടുന്നു.

Comments (0)
Add Comment