സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

 പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടു ദിവസവും തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണ വിലയിലാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 4215 രൂപയും ഒരു പവന് 33,720 രൂപയുമായിരുന്നു ഇന്നലത്തെ വില.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സില്‍ 10 ഗ്രാം 24കാരറ്റ് സ്വര്‍ണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Comments (0)
Add Comment