സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു? ഒപ്പം ഇക്ബാല്‍ കുറ്റിപ്പുറവും

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഈ കോംബോ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രത്തെ മുന്‍ നിര്‍ത്തിയാണ് ചര്‍ച്ചകള്‍ ഉയരുന്നത്.’അപ്രതീക്ഷിത അതിഥി’ എന്ന ക്യാപഷനോടെയാണ് സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. മൂവരും കാര്യമായ ചര്‍ച്ചയിലാണെന്ന് വ്യക്തം. പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം.എന്നാല്‍ പുതിയ സിനിമ വരുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും ആയിരുന്നു മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ ആണ് സത്യന്‍ അന്തിക്കാടിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.ഇതിന് ശേഷം ഒരു മമ്മൂട്ടി ചിത്രവും ജയറാം ചിത്രവും സംവിധാനം ചെയ്യാനിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. അതേസമയം, തന്റെ ആദ്യ സംവിധാന സംരഭമായ ബറോസ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍.

Comments (0)
Add Comment