സര്‍വീസില്‍ നിന്നു വിരമിച്ച ഗണിത അധ്യാപകന്റെ വേഷത്തില്‍ ബിജു മേനോന്‍ എത്തുന്ന “ആര്‍ക്കറിയാം” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവി , അരുണ്‍ ജനാര്‍ദ്ദനന്‍, സനു ജോണ്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. ജി.ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സഞ്ജയ് ദിവേച്ഛയുടെതാണ് പശ്ചാത്തല സംഗീതം.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ആര്‍ക്കറിയാമിന്റെ ആര്‍ട് ഡയറക്‌ട്ര്‍ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. അരുണ്‍ സി തമ്ബിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്.

Comments (0)
Add Comment