ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്സയാദി പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ 147ാമത് വിദേശകാര്യ മന്ത്രിതല യോഗത്തിെന്റ ഉദ്ഘാടനപ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അതിെന്റ രാജ്യങ്ങളുടെ സുരക്ഷ ലംഘിക്കുന്നതിനെതിരെ നിലകൊള്ളാനുള്ള പ്രതിബദ്ധതയും െഎക്യത്തിെന്റ ആവശ്യകതയും അല്‍ഉല കരാറില്‍ ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. പരസ്പര സഹകരണം വര്‍ധിപ്പിക്കുന്ന സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യ പ്രദേശത്ത് നിലനില്‍ക്കുന്ന പ്രയാസകരമായ സാഹചര്യത്തില്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.സൗദി േവ്യാമ പ്രതിരോധസേനയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനങ്ങള്‍ അഭിനന്ദിക്കേണ്ടതുണ്ട്. സൗദിയിലെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഹൂതി ആക്രമണത്തിനെതിരെ സൗദി അറേബ്യക്ക് അന്താരാഷ്ട്ര െഎക്യദാര്‍ഢ്യം വ്യാപകമായി ഉണ്ടെന്നത് ശ്രദ്ധേയമാണെന്നും ജി.സി.സി കണ്‍സില്‍ അധ്യക്ഷന്‍ പറഞ്ഞു.സൗദി അറേബ്യയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും ഗള്‍ഫ് സഹകരണ കൗണ്‍സിലിെന്റ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് അല്‍ഹജ്റഫ് പറഞ്ഞു. യു.എ.ഇ ദ്വീപുകളിലെ ഇറാന് അധിനിവേശത്തെ ശക്തമായി നിരാകരിക്കുന്നു.അല്‍ഉലയില്‍ നടന്ന സുല്‍ത്താന്‍ ഖാബൂസ്, ശൈഖ് സബാഹ് ഉച്ചകോടിയിലുണ്ടായ നിരവധി തീരുമാനങ്ങള്‍ മന്ത്രിതല യോഗത്തില്‍ ചര്‍ച്ചചെയ്യും. കൂടാതെ, പ്രാദേശിക അന്തര്‍ദേശീയ സംഭവവികാസങ്ങളും വിലയിരുത്തുമെന്നും ജി.സി.സി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.