അമേരിക്കന്‍ ജനതയെ “ഏപ്രില്‍ ഫൂള്‍” ആക്കി ബൈഡന്റെ പത്​നി

കാലിഫോര്‍ണിയയില്‍നിന്ന്​ വാഷിങ്​ടണിലേക്ക്​ തിരിച്ച ഔദ്യോഗിക വിമാനത്തില്‍ ‘ജാസ്​മിന്‍’ എന്ന്​ പേരുവെച്ച ജീവനക്കാരി ഐസ്​ക്രീമുമായി എത്തിയപ്പോള്‍ ജീവനക്കാരും സുരക്ഷ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരുമുള്‍പെടെ അവ വാങ്ങിക്കഴിച്ചത്​ ഒരല്‍പം പോലും സംശയം തോന്നാതെയായിരുന്നു. മുഖം മറച്ച്‌​ പാതി മുറിച്ച മുടിയുമായി​ എത്തിയ ‘ജീവനക്കാരി’യെ ആരും സംശയിച്ചില്ല . പിന്നീട് ​ അഞ്ചു മിനിറ്റ്​ കഴിയുന്നതിന് മുമ്ബേ അതേയാള്‍ മറ്റൊരു വേഷത്തില്‍ വീണ്ടും.ഇത്തവണ പക്ഷേ, കൃത്രിമ മുടി തത്​കാലം അഴിച്ചുവെച്ച്‌​ യഥാര്‍ഥ മുഖവുമായിട്ടായിരുന്നു വരവ്​. മാധ്യമ പ്രവര്‍ത്തകരെ കാണുന്ന പ്രസ്​ വിഭാഗത്തില്‍ ‘ജാസ്​മിന്‍’ എന്ന പേരില്ലാതെ എത്തിയപ്പോഴാണ് ​ വിമാനത്തില്‍ ഐസ്​ക്രീം കഴിച്ചവര്‍ക്ക് ആളെ മനസിലായത് .താന്‍ ജാസ്​മിന്‍ അല്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ സ്വന്തം പത്​നി ജില്‍ ബൈഡനാണെന്നും പരിചയപ്പെടുത്തുന്നതിന് മുമ്ബേ എല്ലാവര്‍ക്കും എല്ലാം ബോധ്യമായിരുന്നു. കൂടെ സഞ്ചരിച്ച മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല, ജീവനക്കാര്‍ വരെ ഒരാള്‍ക്ക് പോലും തിരിച്ചറിയാനാകാത്ത വിധം മേക്കോവര്‍ നടത്താന്‍ എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു എല്ലാവരുടെയും സന്ദേഹം.സംഭവത്തിന്‍റെ വിഡിയോ ചിത്രീകരികാത്തത് കൊണ്ടാണ് വാര്‍ത്ത വൈകി പുറം ലോകത്തെത്തിയത് .

Comments (0)
Add Comment