ആളുകള്‍ പലതും വിളിക്കും, അതൊന്നും എടുത്തിട്ട് ആശയക്കുഴപ്പം ഉണ്ടാക്കണ്ട-ക്യാപ്റ്റന്‍ വിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി

ക്യാപ്റ്റന്‍ വിളി വിവാദമായ സാഹചര്യത്തിലാണ് ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്.’അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്ബോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി’ – എന്നായിരുന്നു പിണറായിയുടെ മറുപടി.കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ലെന്നും സഖാവാണ് ഉള്ളതെന്നും ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ സി.പി.എം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.മുസ്‌ലിം ലീഗ് യു.ഡി.എഫ് വിട്ടു വരുമെന്ന് തോന്നുന്നില്ലെന്നും പിണറായി വിജയന്‍ മറുപടി നല്‍കി. കേരള കോണ്‍ഗ്രസിനെ പോലെ മുസ്‌ലിംലീഗും യു.ഡി.എഫില്‍ നിന്ന് പുറത്തേക്ക് ചാടാനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.’എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്ബ്യനായി നടക്കുന്നത്. അത് ഞങ്ങള്‍ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന വാശിയില്‍ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാല്‍ ലീഗ് അണികള്‍, ലീഗിനോട് ഒപ്പം നില്‍ക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോള്‍ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

Comments (0)
Add Comment