വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന ദേശിയോദ്യാനം മുഖം മിനുക്കിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ ഇവിടുത്തെ ആകര്‍ഷണമാണ്.രണ്ട് മാസത്തെ അടച്ചിടലിന് ശേഷം ഇരവികുളം തുറക്കുന്നതോടെ മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.