ഇലക്‌ട്രിക് വാഹന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി മഹീന്ദ്ര

ഇറ്റലി തുടങ്ങി മഹീന്ദ്രയുടെ ലോകമെമ്ബാടുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഇലക്‌ട്രിക് വാഹന പ്ലാറ്റ്ഫോം നിര്‍മിക്കാനാണ് മഹീന്ദ പ്രഥമ പരിഗണന നല്‍കുന്നത്.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്ബനി പദ്ധതി ഒരുക്കിയിരിക്കുന്നത്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന, കാര്‍ഷിക മേഖലയില്‍ 9000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര മുമ്ബ് പ്രഖ്യാപിച്ചിരുന്നു.2025-ഓടെ ഇന്ത്യയില്‍ നിരത്തില്‍ അഞ്ച് ലക്ഷം ഇലക്‌ട്രിക് വാഹനമെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് മഹീന്ദ്ര.മഹീന്ദ്രയുടെ വാഹനങ്ങള്‍ ഒരു കമ്ബനിയുടെ കീഴില്‍ എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മഹീന്ദ്ര ഇലക്‌ട്രിക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിപ്പിക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഇലക്‌ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടന്ന മഹീന്ദ്രയുടെ 32,000-ത്തില്‍ അധികം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളിലുണ്ട്.

Comments (0)
Add Comment