എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൌജന്യമായി ലഭിക്കേണ്ടന്നതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് ജനങ്ങള്‍

പ്രതികരിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി.കേന്ദ്രത്തിന്‍്റെ പുതിയ വാക്സിന്‍ നയത്തെ തുടര്‍ന്നാണ് സഖാക്കള്‍ മുന്നോട്ട് വെച്ച ചലഞ്ച് മറ്റുള്ളവരും ഏറ്റെടുത്തത്.കേരളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേരള കോമ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍ നിന്ന് 50000 രൂപ, കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി 25 ലക്ഷം രൂപയുമടക്കം നിരവധി പേരാണ് സംഭാവനകളയച്ചത്.കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് സഹകരണ സംഘങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നുമായി ആദ്യഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കുമെന്ന് റിപ്പോര്‍ട്ട്.

Comments (0)
Add Comment