അഹമ്മദാബാദ്: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റിങ് നിരയെ കൊല്‍ക്കത്തയുടെ ബോളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. കൊല്‍ക്കത്ത ബോളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് കരുതലോടെയാണ് ഇന്നിങ്‌സ് തുടങ്ങിയത്. അഞ്ച് ഓവറില്‍ 29 റണ്‍സുമായി പതിയെ കളിച്ചിരുന്ന കൂട്ടുകെട്ട് ആറാം ഓവറില്‍ പാറ്റ് കമ്മിന്‍സ് തകര്‍ത്തു. 20 പന്തില്‍ 19 റണ്‍സെടുത്ത രാഹുല്‍ സുനില്‍ നരേന് ക്യാച്ച് നല്‍കി മടങ്ങി. അതിനു ശേഷം തൊട്ടടുത്ത ഓവറില്‍ ശിവം മവി ഗെയ്‌ലിനെ ഗോള്‍ഡന്‍ ഡക്കായി മടക്കി.അടുത്ത ഓവറില്‍ നിലയുറപ്പിക്കാതെ ഒരു റണ്‍സുമായി ദീപക് ഹൂഡയും മടങ്ങി. പ്രസീദ് കൃഷ്ണക്കായിരുന്നു വിക്കറ്റ്. പിന്നീട് വന്ന നിക്കോളാസ് പൂരനുമൊത്ത് കരുതി കളിച്ച മായങ്ക് രണ്ട് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ സുനില്‍ നരേന്റെ പന്തില്‍ ത്രിപാതിക്ക് ക്യാച്ച് നല്‍കി മടങ്ങി. ൩൪ പന്തില്‍ 31 റണ്‍സായിരുന്നു സമ്ബാദ്യം.പിന്നീട് വന്ന ഹെന്രിക്യുസിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.15 മത് ഓവറില്‍ നിക്കോളാസ് പൂരന്‍ 19 റണ്‍സുമായി പുറത്തായതിന് പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ ഷാരൂഖ് ഖാന്‍ (13) രവി ബിഷ്‌ണോയി (1) എന്നിവരും മടങ്ങി പഞ്ചാബ് നിരയില്‍ അവസാന ഓവറുകളില്‍ മൂന്ന് സിക്സര്‍ ഉള്‍പ്പടെ നേടി 18 പന്തില്‍ 30 റണ്‍സ് എടുത്ത ക്രിസ് ജോര്‍ഡനാണ് ടീം സ്കോര്‍ 120 കടത്തിയത്.കൊല്‍ക്കത്തക്കായി ബോളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ് നരേന്‍ എന്നിവര്‍ രണ്ടും ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അഹമ്മദാബാദ് അങ്കം; ടോസ് നേടിയ കൊല്‍ക്കത്ത ബോളിങ് തിരഞ്ഞെടുത്തു
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്സിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. വിജയം അനിവാര്യമായ മത്സരത്തില്‍ കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. പഞ്ചാബ് ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദനെ ടീമില്‍ ഉള്‍പ്പെടുത്തി.കരുത്തരായ മുംബൈയെ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ രാഹുലിന്റെ കീഴില്‍ പഞ്ചാബ് കിങ്‌സ് ഇന്ന് ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ നാല് കളികള്‍ തുടര്‍ച്ചയായി തോറ്റു കൊണ്ടാണ് കൊല്‍ക്കത്തയുടെ വരവ്. അതുകൊണ്ട് തന്നെ പഞ്ചാബ് കിങ്സിനെതിരെ ഇന്ന് ഇറങ്ങുമ്ബോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഓയിന്‍ മോര്‍ഗനും ടീമിനും ആഗ്രഹിക്കാനില്ല.പഞ്ചാബിനെ സംബന്ധിച്ച് കഴിഞ്ഞ മത്സരത്തില്‍ ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ആശ്വാസം നല്‍കുന്നതാണ്. മുഹമ്മദ് ഷമിയും ആര്‍ഷദീപ് സിങ് അടങ്ങുന്ന ബോളിങ് നിര റണ്‍സ് വിട്ട് കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയിയുടെ ഫോമും ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകും.സീസണിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ് പഞ്ചാബിനെ വലയ്ക്കുന്നത്. എന്നാല്‍ ബാറ്റിങ്ങില്‍ രാഹുലിന്റെയും ഗെയ്‌ലിന്റെയും ഫോം ടീമിന് ഊര്‍ജ്ജം നല്‍കുന്നതാണ്. മായങ്ക് അഗര്‍വാള്‍ പതിയെ ഫോം വീണ്ടെടുക്കുണ്ട്. എന്നാല്‍ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തില്‍ പുറത്തായ നിക്കോളാസ് പൂരന്റെ ഫോമിലേക്ക് എത്താത്തത് ടീമിന് ആശങ്കയാണ്. ആദ്യ മത്സരത്തില്‍ തിളങ്ങിയ ദീപക് ഹൂഡയും യുവ താരം ഷാരൂഖ് ഖാനും മധ്യ നിരയില്‍ പഞ്ചാബിന് കരുത്താകാന്‍ പോന്ന താരങ്ങളാണ്.മറുവശത്ത് താളം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കൊല്‍ക്കത്ത. രാജസ്ഥാന്‍ റോയല്സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ എല്ലാ മേഖലയിലും ടീം പരാജയമായിരുന്നു. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഫോമിലേക്ക് ഉയരാത്തത് തലവേദനയാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും മോര്‍ഗന്റെ പ്രകടനം ഐപിഎല്ലില്‍ മോശമാണ്. കഴിഞ്ഞ 11 മത്സരങ്ങളില്‍ കൊല്‍ക്കത്തയെ നയിച്ച മോര്‍ഗന് മൂന്ന് തവണ മാത്രമാണ് ടീമിനെ വിജയത്തിലെത്തിക്കാനായത്.കൊല്‍ക്കത്തയ്ക്ക് ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ നല്ല തുടക്കം നല്‍കുന്നുണ്ടെങ്കിലും അത് കൂടുതല്‍ ഓവറുകളിലേക്ക് കൊണ്ടുപോകാന്‍ താരത്തിന് കഴിയാതെ വരുന്നുണ്ട്. ആദ്യ മത്സരങ്ങളില്‍ ഫോമിലായിരുന്നു നിതീഷ് റാണയും നിറം മങ്ങിയ മട്ടാണ്. മധ്യ നിരയില്‍ ആന്ദ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും ഫോം വീണ്ടെടുക്കുന്ന സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും അത് ടീമിനെ വിജയത്തിലെത്തിക്കാന്‍ പ്രാപ്തമാകുന്നില്ല.ബോളിങിലേക്ക് വന്നാല്‍ പാറ്റ് കമ്മീന്‍സാണ് ടീമിന്റെ പ്രധാന പേസ് ബോളര്‍. പാറ്റ് കമ്മിന്‍സിനോടൊപ്പം ഇന്ത്യന്‍ യുവതാരങ്ങളായ പ്രസീദ് കൃഷ്ണയും ശിവം മാവിയും അടങ്ങുന്ന ബോളിങ് നിര കരുത്തുള്ളതാണെങ്കിലും ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തത് ടീമിന് തലവേദനയാണ്. സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലുള്ളത്. ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ബാറ്റിങ്ങിലെയും ബോളിങ്ങിലെയും പ്രശ്നങ്ങള്‍ മറികടന്ന് വിജയമുറപ്പിക്കാനാകും കൊല്‍ക്കത്തയുടെ ശ്രമം.നേരത്തെ ഇരുവരും 27 തവണ ഏറ്റു മുട്ടിയപ്പോള്‍ 18 തവണയും വിജയം കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു. 9 തവണയാണ് പഞ്ചാബ് ജയിച്ചത്.