ടോസ് നേടിയ താരം വിരാട് കോഹ്ലിയുടെ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ചു.ഇരു ടീമുകളും മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹി നിരയില്‍ ടീമില്‍ നിന്ന് ഇടവേള എടുത്ത സ്പിന്നര്‍ അശ്വിന് പകരം പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ടീമിലിടം നേടി. മറുവശത്ത് ബാംഗ്ലൂര്‍ നിരയില്‍ ഡാന്‍ ക്രിസ്റ്റ്യന് പകരം കോവിഡ് മുക്തനായ ഡാനിയേല്‍ സാംസും നവദീപ് സെയ്‌നിക്ക് പകരം രജത് പാട്ടീദാറും ഇറങ്ങും. ബാറ്റിങ്ങിന് ശക്തി കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് രജതിനെ കളിപ്പികുന്നതെന്ന് ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞു. ഇരു ടീമുകളും ഈ സീസണില്‍ തുല്യ ശക്തികളാണെന്ന് തന്നെ പറയേണ്ടി വരും. ടൂര്‍ണമെന്റില്‍ അഞ്ചു കളികളില്‍ നിന്ന് നാല് വിജയങ്ങള്‍ സ്വന്തമാക്കി പോയിന്റ് ടേബിളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലായാണ് ഇരു ടീമുകളും നില്‍ക്കുന്നത്. മത്സരം ജയിക്കുന്നവര്‍ പോയിന്‍്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറും.