കണ്ണൂര്‍: ഇവിടങ്ങളിലെ സുരക്ഷ പൂര്‍ണമായും തണ്ടര്‍ബോള്‍ട്ടിനും കേന്ദ്രസേനക്കും ആയിരിക്കും. ലോക്കല്‍ പൊലീസിനുപുറമെ കെ.എ.പിയില്‍ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്ബനി വീതം ബി.എസ്.എഫ്, കര്‍ണാടക പൊലീസ്, മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂണ്‍ തണ്ടര്‍ബോള്‍ട്ടും സുരക്ഷയൊരുക്കും.
വെബ്കാമറ നിരീക്ഷണവും വിഡിയോ നിരീക്ഷണവും ഉണ്ടാവും.നിരീക്ഷണ കാമറകള്‍ സഹിതം, രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ വോട്ടര്‍മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല. സുരക്ഷയ്ക്കായി ആകെ രണ്ടായിരത്തോളം സേനകളെയാണ് വിനിയോഗിച്ചിരിക്കുന്നത്.