കോവിഡ്​ ഭീതി; ലോക്​ഡൗണിന്​ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ ഇവയാണ്​

അതേസമയം, രാജ്യം പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡും ഇന്ന്​ സൃഷ്​ടിച്ചു​. 1,52,879 പുതിയ കേസുകളാണ്​ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രയാണ്​ നിലവില്‍ കോവിഡ്​ ഏറ്റവും ബാധിച്ചിരിക്കുന്ന സംസ്ഥാനം.ഇപ്പോള്‍ തുടരുന്ന സാഹചര്യം പരിഗണിച്ച്‌​ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചതും ഏത്രയും പെട്ടന്ന്​ സമ്ബൂര്‍ണ്ണ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതുമായ അഞ്ച്​ സംസ്ഥാനങ്ങള്‍ ഇവയാണ്​.

മഹാരാഷ്​ട്ര: സമ്ബൂര്‍ണ്ണ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്താതെ രക്ഷയില്ലെന്നാണ്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ്​ നല്‍കിയത്​. അത്​ സംബന്ധിച്ച തീരുമാനം ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കിയാല്‍ ദരിദ്രരുടെയും തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും പ്രശ്​നങ്ങള്‍ കാര്യമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകള്‍ മറ്റൊരു മുന്നറിയിപ്പ്​ വരുന്നത്​ വരെ നിരോധിച്ചിരിക്കുകയാണ്​. അതേസമയം, സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക്​ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌​ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്​. ബസുകളും മെട്രോ ട്രെയിനുകളും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌​ മാത്രമേ യാത്ര നടത്താന്‍ പാടുള്ളൂ. വിവാഹച്ചടങ്ങുകള്‍ക്ക്​ 50 പേരെ മാത്രമാണ്​ അനുവദിക്കുക. ഹോട്ടലുകളിലും ബാറുകളിലും 50 ശതമാനം ആളുകളെ മാത്രം കയറ്റാനും ചട്ടംകെട്ടിയിട്ടുണ്ട്​.

ഉത്തര്‍പ്രദേശ്​: കോവിഡ്​ വ്യാപനം തടയാനായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാണ്‍പൂര്‍, പ്രയാഗ്​രാജ്, ബറേലി ജില്ലകളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. കൂടാതെ, ആരാധനാലയങ്ങളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്​. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മധ്യപ്രദേശ്​: മധ്യപ്രദേശ് സര്‍ക്കാര്‍ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്​. ഏപ്രില്‍ 19 വ​െര, ബര്‍വാനി, രാജ്​ഗഡ്​, വിദിഷ, ഇന്‍ഡോര്‍ സിറ്റി, റൗ നഗര്‍, മാഹു നഗര്‍, നര്‍സിംഗ്​പുര്‍, ഷാജാപുര്‍, ഉ​ൈജ്ജന്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോഡ്​കൗണ്‍ നീട്ടി. മറ്റ്​ ചിലയിടങ്ങളില്‍ ലോക്​ഡൗണ്‍ പുനഃസ്ഥാപിക്കുകയും ചെയ്​തിട്ടുണ്ട്​.

കര്‍ണാടക: രാവിലെ 10 മുതല്‍ പുലര്‍ച്ചെ അഞ്ച്​ മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാര്‍, തുംകുരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ ഏഴ്​ ജില്ലകളില്‍ 10 ദിവസത്തെ കൊറോണ നൈറ്റ്​ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതലാണ്​ ഇത്​ നടപ്പിലാക്കിയിരിക്കുന്നത്​. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. കൊറോണ പടരുന്നതിനാല്‍ ഞങ്ങള്‍ ഇത്തരം നടപടികളാണ്​ നിലവില്‍ സ്വീകരിക്കുന്നത്​. ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടി​ല്ലെങ്കില്‍ കര്‍ഫ്യൂ സംസ്ഥാനം മുഴുവനായി വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment