കോവിഡ് രണ്ടാം തരംഗത്തില്‍ വൈറസ് ബാധയേറ്റ്‌ ചികിത്സയിലായിരുന്ന 105കാരനായ ഭര്‍ത്താവും 95കാരിയായ ഭാര്യയും രോഗമുക്തി നേടി

മഹാരാഷ്ട്രയിലെ ലാത്തൂരിലെ തണ്ട ഗ്രാമത്തിലെ ദമ്ബതികളാണ് ഇവര്‍.ദേനു ചവാനും മോട്ടാ ബായിയും ഒമ്ബത് ദിവസമാണ് വൈറസ് ബാധയോട് പൊരുതി ഐ.സി.യുവില്‍ കഴിഞ്ഞത്. വിലാസ്‌റാവു ദേശ്മുഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്.മാര്‍ച്ച്‌ 24നാണ് ഇവര്‍ക്കും കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം വേഗത്തില്‍ സ്ഥിരീകരിച്ചതും ഉടനടി ചികിത്സ നല്‍കിയതുമാണ് സഹായകമായതെന്ന്‌ ദമ്ബതികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

Comments (0)
Add Comment